SNS Samithi

About Sandesam

ശ്രീ നാരായണ പരമ ഗുരുവേ നമ്മ:

ബാംഗ്ലൂർ ശ്രീനാരായണ സമിതി (സമിതി ) യുടെ മുഖപാത്രമായ സന്ദേശം മാസിക 25 വർഷം പൂർത്തിയായിരിക്കയാണ്. ഈ അവസരത്തിൽ മാസിക ഓൺലൈനിലൂടെയും അംഗങ്ങളിൽ എത്തിക്കുക എന്ന ആശയം പൂർത്തിയായി നിങ്ങളിലേക് എത്തുകയാണ്. സമിതിയുടെ മാട്രിമോണിയാൽ, അംഗങ്ങളുടെ മെമ്പർഷിപ് സോഫ്റ്റ്‌വെയറിന് കീഴിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും പൂർത്തിയായി പ്രവർത്തനം ഇതിനോടൊപ്പം തുടങ്ങുകയാണ്.

1976 കളിൽ തുടങ്ങിയ സമിതി പരസ്പരം ബന്ധപ്പെട്ട് സഹകരിച് മുൻപോട്ടുപോകുവാൻ മലയാളികൾക്ക് വഴികളില്ലാതെ തപ്പുമ്പോൾ വളരെ സഹായകമായി തീർന്ന സംഘടനായാണ്. ബാംഗ്ലൂർ നിവാസികളുടെയും മറ്റു മലയാളി എഴുത്തുകാരുടെയും രചനകൾ പ്രസിദ്ധികരിക്കാനും ഗുരു ദർശനങ്ങൾ പ്രചരിപ്പിക്കാനും ഒപ്പം ജനങ്ങളിൽ എത്തിക്കാനും തുടക്കം കുറിച് മാസികയാണ് സന്ദേശം.
നന്മയോടെ ഉള്ള ഭൂമിയും, ജീവനും, ജാതിമത ചിന്തകളില്ലാത്ത മനുഷ്യസമൂഹത്തെയും വാർത്തെടുക്കുന്നതിനൊപ്പം ഗുരു ദർശനം സമൂഹത്തില്‍ എത്തിക്കുക എന്നതുമാണ്  മാസികയുടെ ലക്ഷ്യം.
പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം സംഘടനയും സമൂഹവും സന്ദേശവും വളരുന്നു.

ബാംഗളൂർ മലയാളികളുടെ വാർത്തകൾ പരസ്പരം അറിയാൻ മറ്റുവഴികൾ ഇല്ലാതിരുന്ന സമയത്താണ് സന്ദേശം ബാംഗ്ലൂരിൽ നിന്ന് തുടങ്ങുന്നത്. ബാംഗ്ലൂർ വാർത്തകൾക്കൊപ്പം മറ്റു ഗുരു ദർശന വാർത്തകളും ചെറു കഥകളും കവിതകളുമായി 25ഇൽ എത്തുമ്പോൾ ഞങ്ങളോട് സഹകരിച്ച ഓരോരുത്തരെയും, ചെറുതും വലുതുമായ സഹായ സഹകരണംങ്ങളും എത്രമേൽ വിലപ്പെട്ടതായിരുന്നു എന്ന് ഈ വേളയിൽ ഓർക്കുകയും ഓരോരുത്തരോടും ഉള്ള കടപ്പാടുകൾ ഈ ലേഖനത്തിലൂടെ അറിയിക്കുകയും ചെയുന്നു.
തുടർന്നും സമിതിയുടെ പ്രവർത്തനങ്ങൾക്കും സന്ദേശത്തിന്റെ വളർച്ചക്കും വേണ്ട സഹായ സഹകരണം ഉണ്ടായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ 21ആം നൂറ്റാണ്ടിൽ എല്ലാം ഒരുപാട് വേഗം മുന്പോട്ട് പോയ്കൊണ്ടിരിക്കുമ്പോൾ മാസിക ഓൺലൈൻ ആക്കുക എന്നത് ഒഴിവാക്കാനാകാത്ത ഒന്നായിരുന്നു. ഓരോ അംഗങ്ങളും സന്ദേശത്തിന്‍റെ വരിസംഖ്യ അടച്ചു സഹകരിക്കണം. പുതുമകൾ നിറഞ്ഞ പുതുലോകത്തേകുള്ള നമ്മുടെ ജീവിത മുന്നേറ്റത്തിൽ ഗുരു ദർശനങ്ങൾ മുൻപേ പിടിച് മുന്നേറുമ്പോൾ നമ്മളിൽ ജാതി മത ചിന്തകളില്ലാതെ എല്ലാരേയും സ്നേഹത്തോടെ മാത്രം കാണാൻ കഴിയുന്ന സമിതിയുടെയും അനുബന്ധ പ്രവർത്താനങ്ങളിലും സഹകരിക്കാൻ വളർന്നുവരുന്ന തലമുറയെ കൂടെ വളർത്തിയെടുക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. ഈ കഴിഞ്ഞ കോവിഡിന് ശേഷം സാവധാനം എങ്കിലും സന്ദേശത്തിന്റെ വളർച്ചക്കും ഓൺലൈൻ ആക്കിയേറ്റുകാനുള്ള ജോലികളിലും നല്ല രീതിയിലുള്ള രചനകൾ പ്രസിദ്ധികരിക്കാനും സഹകരിച്ച എല്ലാവരെയും  പ്രത്യേകം  നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നതിനൊപ്പം   ഗുരുദർശനങ്ങൾ ഉൾക്കൊടുകൊണ്ട് എല്ലാവരും സഹോദരങ്ങളെ പോലെ ജീവിക്കുന്ന സമൂഹത്തെ വാർത്തെടുകൻ സമിതിയുടെ പ്രവർത്തനങ്ങൾക്കും സന്ദേശത്തിന്റെ ലേഖനങ്ങൾക്കും സാദിക്കട്ടെ.
ഗുരു നാമത്തിൽ എല്ലാം നല്ലരീതിയിൽ ആയിതീരട്ടെ….