About SN Samithi





(പ്രവർത്തനമികവിന്റെ സുവർണ്ണജൂബിലിയിലേക്ക് ) ഇന്നിന്റേയും നാളെയുടെയും പ്രകാശഗോപുരമാണ് ലോകം കണ്ട സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രഥമ ഗണനീയനായ ശ്രീനാരായണ ഗുരുദേവൻ .ആ മഹാത്മാവിന്റെ ആശയങ്ങളും ആദർശങ്ങളും പ്രചരിപ്പിക്കാനും അവ സാമൂഹിക നവോത്ഥാനത്തിന് ഉപയുക്തമാക്കാനുമായി 1976- ൽ രൂപീകൃതമായ ശ്രീനാരായണീയരുടെ കൂട്ടായ്മയാണ് ശ്രീനാരായണസമിതി .ദശകങ്ങൾ നീണ്ട പ്രവർത്തനമികവിനാൽ കർണാടകത്തിലെ വ്യത്യസ്തവും വ്യക്തിത്വമുള്ളതുമായ മലയാളികൂട്ടായ്മയായി സമിതി വളർന്ന് വികസിച്ചു .ബെംഗളൂരുവിലെ അൾസൂരാണ് സമിതിയുടെ ആസ്ഥാനം .വിവിധ വിഭാഗങ്ങളിൽ പെട്ട ഏഴായിരത്തിഅഞ്ഞൂറോളം കുടുംബങ്ങൾ ഇപ്പോൾ സമിതിയിൽ അംഗങ്ങളായുണ്ട് .ഇതര മതസ്ഥരും തദ്ദേശീയരും ഗുരുദേവന്റെ മഹത്വം മനസ്സിലാക്കി സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് .സമിതിയുടെ മാതൃകാപരമായ പ്രവർത്തനം കർണ്ണാടകമൊട്ടാകെ വ്യാപിച്ചുകിടക്കുന്നു .സമിതിയുടെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജനസമ്മതിയോടെ പ്രവർത്തിക്കുന്നുണ്ട് . മരണപ്പെട്ട പിതൃക്കളുടെ ആത്മശാന്തിയ്ക്ക് അതേ ദിവസം തന്നെ ബലിയിടാൻ ദിവസേന വെളുപ്പിന് നടക്കുന്ന ബലിപൂജയിൽ സൗകര്യമുണ്ട് .ഈ സൗകര്യം നിരവധി ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട് .കർക്കിടക വാവുബലിയ്ക്ക് ബെംഗളൂരുവിൽ തുടക്കമിട്ടത് സമിതിയാണ് .ഓരോ വർഷവും കർണാടകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിനാളുകൾ കർക്കിടക വാവുബലിയിൽ പങ്കുകൊള്ളാറുണ്ട് .ഗുരുജയന്തിയും ഗുരുസമാധിയും മുടക്കം കൂടാതെ സമുചിതമായി ആചരിച്ചുവരുന്നു .ജാതിമഭേദമന്യേ വൈവാഹിക സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട് .കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി സമിതി പ്രസിദ്ധീകരിച്ചുവരുന്ന സന്ദേശം മാസികയിൽ സമിതിയുടെ പ്രവർത്തനങ്ങളോടൊപ്പം കർണാടകത്തിലെ സാംസ്കാരികരംഗത്തെ ചലനങ്ങളുടെ പ്രതിഫലനവും കാണാം . ഗുരുദേവ ചിന്തകളിലധിഷ്ഠിതമായി കലാസാംസ്കാരിക രംഗത്തും സമിതി സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നുണ്ട് .തികഞ്ഞ അഭിമാനത്തോടെയും ആത്മഹർഷത്തോടെയുമാണ് ശ്രീനാരായണ സമിതി സുവർണ്ണ ജൂബിലിയിലേക്ക് നീങ്ങുന്നത് .
Office Bearers 2022-23


N RAJAMOHANAN
President

M.K RAJENDRAN
General Secretary

KISHORE C.K
Treasurer

ANOOP A.B
Joint Treasurer

C K MURALIDHARAN
Vice President Zone 1

LOLAMMA
Vice President Zone 2

A.R SUNIL KUMAR
Vice President Zone 3

SHAJ A.B
Vice President Zone 4

P. SOMAN
Vice President Zone 5

K PEETHAMBARAN
Vice President Zone 6

RAMACHANDRAN S
Vice President Zone 7

V.N RAJU
Vice President Zone 8

MANOJ S
Vice President Zone 9

BINU K
Vice President Zone 10

RAJEEV KOORANCHI
Vice President Zone 11

RAJESH GOPI
Vice President Zone 12

DEEPA ANIL
Joint Secretary Zone 1

SANIL MOHAN
Joint Secretary Zone 2

VALSALA MOHAN
Joint Secretary Zone 3

SAJEEVAN K.P
Joint Secretary Zone 4

RAJAN M.S
Joint Secretary Zone 5

ASHOKAN K
Joint Secretary Zone 6

C.N UTHAMAN
Joint Secretary Zone 7

C T GOPI
Joint Secretary Zone 8

PRAMOD J
Joint Secretary Zone 9

SANDEEP K
Joint Secretary Zone 10

SHYJU S
Joint Secretary Zone 11

APARNA SURESH
Joint Secretary Zone 12